പാകിസ്ഥാന്‍ വീണ്ടും ഒറ്റപ്പെടുന്നു; കബഡി ലോകകപ്പില്‍ വിലക്ക്

വ്യാഴം, 6 ഒക്‌ടോബര്‍ 2016 (11:42 IST)
കബഡി ലോകകപ്പിൽ പാകിസ്ഥാന് വിലക്ക്. അന്താരാഷ്​ട്ര കബഡി അസോസിയേഷ​​നാണ് അഹമദാബാദിൽ വെച്ച്​ നടക്കുന്ന കബഡി ലോകകപ്പിൽ നിന്ന് പാകിസ്ഥാനെ വിലക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അസോസിയേഷ​ന്റെ ഈ തീരുമാനത്തിനെതിരെ പാക്​ കബഡി അസോസിയേഷനും താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
 
അതിർത്തിയിൽ ഇന്ത്യ– പാക്​ സംഘർഷത്തിന്​ അയവില്ലാത്ത സാഹചര്യത്തിലാണ്​ പാകിസ്ഥാനെ ലോകകപ്പിൽ നിന്നും വിലക്കിയത്​. അന്താരാഷ്​ട്ര കബഡി അസോസിയേഷ​ന്റെ ഒഴിച്ച്​ കൂടാൻ പറ്റാത്ത ഘടകമാണ് പാകിസ്ഥാൻ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാന്​ അനുവാദം നൽകാൻ സാധിക്കില്ലെന്ന് അന്താരാഷ്​ട്ര കബഡി അസോസിയേഷൻ തലവൻ ദിറോജ്​ ചതുർവേദി അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക