വിഷം പറ്റിച്ചു; മരണത്തെ കാത്തിരുന്നത് രണ്ടു മണിക്കൂര്‍ ' ഒടുവില്‍ ക്ളോസ് '
വെള്ളി, 25 ജൂലൈ 2014 (11:39 IST)
കൊലക്കേസ് പ്രതിക്ക് വധശിക്ഷ നടപ്പാക്കാനയി കുത്തിവെച്ച മരുന്ന് ഫലിക്കാത്തതിനേ തുടര്‍ന്ന് പ്രതി മരണാത്തിനായി രണ്ടു മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. യുഎസ് സംസ്ഥാനമായ അരിസോണയിലാണ് സംഭവം.
പ്രതിയായ ജോസഫ് വുഡിന് 1989ല്‍ കാമുകി ഡെബ്ര ഡയറ്റ്സിനെയും അവരുടെ പിതാവ് യൂജിന്‍ ഡയറ്റ്സിനെയും കൊലപ്പെടുത്തിയെന്ന കുറ്റത്തിലാണ് പ്രതിക്ക് മരണ ശിക്ഷവിധിച്ചത്. തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട ജോസഫ് വുഡ് മരണക്കസേരയില്‍ കുത്തിവെപ്പ് സ്വീകരിച്ച് മരണം കാത്തിരിക്കുകയും മരണം നടക്കേണ്ട സമയം കഴിഞ്ഞിട്ടും മരണമെന്ന ഭാഗ്യം കനിയാതിരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞും വാ പിളര്‍ക്കുകയും നെടുവീര്‍പ്പിടുകയും മരണം സംഭവിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു.
കുത്തിവെച്ച് 10 മിനിറ്റിനുള്ളില്‍ മരണം നടക്കണമെന്നാണ് നിയമം. എന്നാല്‍ ഈ സമയം മരണം സംഭവിക്കാത്തതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വുഡിന്റെ വക്കീല്‍ ഹര്‍ജി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അടിയന്തരമായി ചേര്‍ന്ന സുപ്രീംകോടതി ഇതുസംബന്ധിച്ച വിധി നല്‍കാന്‍ തീരുമാനിച്ചിരിക്കെ മരണം സംഭവിക്കുകയായിരുന്നു.