കൊതി തീരാതെ ജിഹാദി ജോണ്‍'; അറുത്തുമാറ്റിയത് നൂറ് കണക്കിന് തലകള്‍

തിങ്കള്‍, 2 മാര്‍ച്ച് 2015 (14:38 IST)
മുഖംമൂടി ധരിച്ചെത്തി ക്രിസ്തുമത വിശ്വാസികളടക്കം നിരവധി ബന്ദികളുടെ തലയറത്ത ഐഎസ് ഐഎസ് ഭീകരന്‍ 'ജിഹാദി ജോണെ'ന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച മുഹമ്മദ് എംവാസിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭീകരസംഘടന ഉപേക്ഷിച്ച വിമതന്‍ അബു അയ്‌മാനാണ് കൊടുംഭീകരരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ജിഹാദി ജോണിനെ കുറിച്ച് വ്യക്തമാക്കിയത്.

കുവൈത്തില്‍ ജനിച്ച് വളര്‍ന്നശേഷം ബ്രിട്ടനിലേക്ക് കുടിയേറുകയും പിന്നീട് സിറിയയിലേക്ക് ഒളിച്ചുകടന്ന് ഐഎസ് ഐഎസില്‍ ചേരുകയുമായിരുന്നു മുഹമ്മദ് എംവാസി. ഐഎസ് ഐഎസില്‍ എത്തിയശേഷം മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ ജീവിതം നയിക്കുകയായിരുന്നു. സിറിയയില്‍ എത്തിയശേഷം പേരു മാറ്റി
'ജിഹാദി ജോണെ'ന്ന നാമം സ്വീകരിക്കുകയും ചെയ്തു.

ഐഎസ് ഐഎസില്‍ ചേര്‍ന്നശേഷവും മറ്റുള്ളവരില്‍ നിന്ന് മാറി നില്‍ക്കുന്നതിനും അധികം സംസാരിക്കാത്ത പ്രകൃതവുമായിരുന്നു ജിഹാദി ജോണിന്റേത്. സംഘടനയില്‍ നടക്കുന്ന കൂട്ടപ്രാര്‍ഥനകളിലോ ചര്‍ച്ചകളിലോ പങ്കെടുക്കാറില്ല. കൂടാതെ മറ്റ് സംഘടനകള്‍ക്ക് ഒപ്പം സഞ്ചരിക്കുന്നതിനോ യാത്ര നടത്തുന്നതിനോ ഇയാള്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ലെന്ന് അബു അയ്മാന്‍ വെളിപ്പെടുത്തി.

ഐഎസ് ഐഎസിലെ മനശാസ്ത്ര വിദഗ്ധന്മാരാണ് അറുകൊലകള്‍ക്ക് നേതൃത്വം നല്‍കാന്‍ ജിഹാദി ജോണിനെ തെരഞ്ഞെടുത്തത്. അങ്ങനെയാണ്  ലോകത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കാന്‍ 'ജിഹാദി ജോണെ'ന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഇത്ര നാളുകൊണ്ട് ഇയാള്‍ നൂറ് കണക്കിന് ആളുകളെ തലയറുത്ത് കൊന്നിട്ടുണ്ടെന്നും അബു അയ്മാന്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് സിറിയയില്‍ വെച്ചാണ് താന്‍ ജോണിനെ കണ്ടതെന്നും അയാള്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക