കുടുംബമായി ഗ്രാമങ്ങളിലേക്ക് താമസം മാറാനായി ഓരോ കുട്ടിക്കും 10 ലക്ഷം യെൻ വീതം സർക്കാർ നൽകും. 6,33,000 ഇന്ത്യൻ രൂപയോളം വരുമിത്. 2 കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് ഇത്തരത്തിൽ 30 ലക്ഷം യെൻ ലഭിക്കും. 2019ൽ 71 കുടുംബങ്ങൾ സഹായം സ്വീകരിച്ച് ടോക്യോ വിട്ടിരുന്നു. 2020ൽ 290ഉം 2021ൽ 1184 കുടുംബങ്ങളും പദ്ധതികളുടെ ഭാഗമായി. കുറഞ്ഞത് അഞ്ച് വർഷങ്ങളെങ്കിലും ഗ്രാമങ്ങളിൽ ജീവിക്കാനാണ് സർക്കാർ ഈ തുക നൽകുന്നത്.
അഞ്ച് വർഷകാലാവധി പൂർത്തിയാകാതെ ഗ്രാമം വിട്ടുപോയാൽ ഈ തുക തിരിച്ച് നൽകണം. ജനന നിരക്ക് ആശങ്കപ്പെടുത്തുന്ന വിധം കുറഞ്ഞതും ജനങ്ങൾ ഗ്രാമങ്ങളിൽ നിന്ന് കൂട്ടമായി നഗരങ്ങളിലേക്ക് മാറുന്നതും വലിയ പ്രതിസന്ധിയാണ് ജപ്പാനിൽ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 811,604 കുഞ്ഞുങ്ങളാണ് ജപ്പാനിൽ ജനിച്ചത്.1899ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്.