ഇസ്താംബുൾ നിശാക്ലബ് ആക്രമണം: മുഖ്യപ്രതി പിടിയിൽ

ചൊവ്വ, 17 ജനുവരി 2017 (08:36 IST)
പുതുവര്‍ഷ രാവിൽ ഇസ്താംബുളിലെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാനപ്രതി അറസ്റ്റില്‍‍. ഉസ്ബെക്കിസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് എന്ന ഭീകരനാണ് പിടിയിലായത്. 
 
ഇസ്താംബുളിലെ ഒരു അപ്പാര്‍ട്മെന്‍റില്‍ നിന്നും ഇയാളോടൊപ്പം നാലുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം 39 പേരാണ് കൊല്ലപ്പെട്ടത്. സാന്താക്ലോസിന്‍റെ വേഷത്തിലെത്തിയ അക്രമിയാണ് ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തത്.  
 

വെബ്ദുനിയ വായിക്കുക