വീണ്ടും ഇസ്രയേല്‍ ആക്രമണം; നാല് പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു

ഞായര്‍, 18 ഒക്‌ടോബര്‍ 2015 (12:11 IST)
നാലു പലസ്തീനികളെ കൂടി കൊലപ്പെടുത്തിയതോടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 42 ആയി. മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ട് തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമായാണ് ഇസ്രയേല്‍ ആക്രമണം.
 
ശനിയാഴ്ച വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലെമിലും ഉണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ ഒരു വനിതയടക്കം നാലു പലസ്തീനികളെ കൂടി ഇസ്രായേല്‍ പൊലീസ് വെടിവെച്ചു കൊന്നു. ഇവരെ കൊലപ്പെടുത്തിയത് പ്രത്യാക്രമണത്തിന്റെ ഭാഗമായെന്നാണ് ഇസ്രയേല്‍ വാദം.
 
അതേസമയം, മേഖലയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്‌ട്ര ഇടപെടല്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നില്ലെന്ന് യു എന്‍ സ്ഥാനപതി ഡാനി ഡാനോന്‍ വെളിപ്പെടുത്തി. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കൂടിക്കാഴ്ച നടത്തും.

വെബ്ദുനിയ വായിക്കുക