ഇസ്രായേല്‍ കര ആക്രമണം വ്യാപിപ്പിക്കുന്നു

ശനി, 19 ജൂലൈ 2014 (10:37 IST)
ഗാസയിലെ കരയുദ്ധം ഇസ്രയേല്‍ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നു. ഗാസയിലെ ആക്രമണങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി തയ്യാറെടുക്കണമെന്ന് പ്രധാന മന്ത്രി ബഞ്ചമിന്‍ നെത്ന്യാഹു കരസേനമേധാവികളെ ആറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പതിനായിരത്തോളം സൈനികരെ ഇസ്രയേല്‍ ഗാ‍സയില്‍ വിന്യസിച്ചു. ഇതോടെ ഗാസയില്‍ വിന്യസിച്ച സൈനികരുടെ എണ്ണം അറുപത്തിഅയ്യായിരമായി.
സൈന്യത്തിനു സഹായമായി കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും മേഖലയിലേക്ക് എത്തിയിരിക്കുകയാണ്.

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ തീരദേശഭാഗങ്ങളില്‍ ഇസ്രയേല്‍ കമാന്‍ഡോകള്‍ ഇറങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.ഹമസ് നിര്‍മ്മിച്ച തുരങ്കങ്ങള്‍ നശിപ്പിക്കാനയി നടത്തുന്നതെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്ന ആക്രമണങ്ങളില്‍ നിരവധി സാധാരണ പൌരന്മാരാണ് മരണമടഞ്ഞിരിക്കുന്നത്.ആക്രമണങ്ങിളില്‍ ഇതു വരെ 299 ഓളം ആളുകള്‍ മരണമടഞ്ഞിട്ടുണ്ടാണ് കരുതപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക