ഐ‌എസിനെതിരെ അമേരിക്ക 1500 പട്ടാളക്കാരേക്കൂടി അയക്കുന്നു

ശനി, 8 നവം‌ബര്‍ 2014 (08:47 IST)
ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ നേരിടുന്നതിന്റെ ഭാഗമായി ഇറാഖി സേനയ്ക്കും കുര്‍ദുകള്‍ക്കും പരിശീലനം നല്‍കുന്നതിനായി യുഎസ് 1500 സൈനികരെ കൂടി ഇറാഖിലേക്ക് അയക്കാന്‍ പ്രസിഡന്റ് ഒബാമ തീരുമാനിച്ചു. നിലവില്‍ ഇറാഖിലുള്ള 1400 സൈനികര്‍ക്ക് പുറമേയാണിത്.

ഈ സൈനികരും കൂടി എത്തുന്നതൊറ്റെ ഇറാഖിലെ അമേരിക്കന്‍ സേനാ സാന്നിധ്യ്മ 2900 ആയി ഉയരും. തീവ്രവാദികളെ നേരിടുന്നതിനായി ഇറാഖ് സര്‍ക്കാര്‍ അമേരിക്കയോട് നടത്തിയ അഭ്യര്‍ഥനയേ തുടര്‍ന്നാണ് പ്രസിഡന്റിന്റെ തീരുമാനമെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രം പെന്റഗണ്‍ അറിയിച്ചു.

കുര്‍ദ് സൈന്യത്തിന്റെ മൂന്ന് യൂണിറ്റുകള്‍ക്കും ഇറാഖി സൈന്യത്തിന്റെ ഒന്‍പത് യുണിറ്റുകള്‍ക്കുമാണ് യുഎസ് പരിശീലനം നല്‍കുക. ഇറാഖിന്റെ വിവിധ ഭാഗങ്ങളിലായിരിക്കും പുതിയ സൈനികര്‍ പ്രവര്‍ത്തിക്കുക. പ്രധാനമായും ബാഗ്ദാദിനും എറിബിലിന്റെയും പ്രാന്തപ്രദേശങ്ങളിലാണ് ഇത്.

നിലവില്‍ ഇറാഖിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും ഐഎസ് ഭീകരരുടെ പിടിയിലാണ്. ഇവരെ നേരിടാന്‍ യുഎസ് വ്യോമാക്രമണം നിലവില്‍ നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചക്കായി യുഎസ് കോണ്‍ഗ്രസിനോട് 5.6 ബില്യണ്‍ ഡോളര്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൌസ് പ്രസ്താവനയില്‍ പറയുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക