സിറിയയില്‍ ഫ്രാന്‍‌സിന്റെ വ്യോമാക്രമണം; ഐഎസ് കേന്ദ്രങ്ങള്‍ തരിപ്പണമായി

ചൊവ്വ, 17 നവം‌ബര്‍ 2015 (08:25 IST)
പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ശക്തികേന്ദ്രങ്ങളിള്‍ ഫ്രാന്‍‌സ് വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി. ഐഎസിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ റഖയിലാണു ഫ്രഞ്ച് പോര്‍വിമാനങ്ങള്‍ നാശം വിതച്ചത്.

അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ 30 തവണയാണ് ഐഎസ് കേന്ദ്രങ്ങളില്‍ ഫ്രാന്‍‌സ് ആക്രമണം നടത്തിയത്. ജോര്‍ദ്ദാന്‍ യു എ ഇ എന്നീ രാജ്യങ്ങളില്‍ നിന്ന് 12 ഓളം യുദ്ധവിമാനങ്ങള്‍ സിറയയില്‍ നാശം വിതയ്‌ക്കുകയായിരുന്നു.
ഐഎസിന്റെ പരിശീലന ക്യാമ്പ്,  ആയുധ കേന്ദ്രം, റിക്രൂട്ട് മെന്റ് കേന്ദ്രം, വാഹനങ്ങള്‍, താവളങ്ങള്‍ എല്ലാം തകര്‍ന്നതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ബെല്‍ജിയം പൗരന്‍ അബ്ദുല്‍ഹമിദ് അബൗദ് ആണെന്നാണ് ഫ്രാന്‍സ് സ്ഥിരീകരിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ വിദ്വേഷ പ്രചാരണം നടത്തുന്ന മുസ്ലീംപള്ളികള്‍ അടച്ചുപൂട്ടുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കാസന്യു വ്യക്തമാക്കുകയും ചെയ്‌തു. അതേസമയം, തങ്ങളുടെ അടുത്ത ലക്ഷ്യം വാഷിംഗ്‌ടണ്‍ ആണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക