ബന്ദിയാക്കിയ ജപ്പാന്‍ പൌരനെ വധിച്ചുവെന്ന് ഐ എസ്

ഞായര്‍, 25 ജനുവരി 2015 (11:13 IST)
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിയാക്കിയ രണ്ട് ജപ്പാന്‍കാരില്‍ ഒരാളെ വധിച്ചു. മിലിട്ടറി കമ്പിനി ഓപ്പറേറ്റര്‍ യുകാവയാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഐ എസ് പുറത്തുവിട്ടിട്ടുണ്ട്.  ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചുവരികയാണ്.

നേരത്തെ 20 കോടി ഡോളര്‍ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ഇരുവരെയും കൊല്ലുമെന്ന് ഭീകരര്‍ നേരത്തെ അറിയിച്ചിരുന്നു. ജാപ്പനീസ് മാധ്യമപ്രവര്‍ത്തകനായ കെന്‍ജി ഗോട്ടോ ഇപ്പോഴും ഭീകരരുടെ തടവിലാണ്.

ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനവുമായി ജപ്പാന്‍ രംഗത്തെത്തി. ഗോട്ടോയെ ഉടന്‍ മോചിപ്പിക്കണമെന്ന് ജപ്പാന്‍ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിദി സുഗ   ആവശ്യപ്പെട്ടു. ഐഎസിന്റെ ക്രൂരതയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കടുത്ത നിഷ്ഠൂരതയാണെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക