ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍ ഒട്ടകത്തിന്റെ പുറത്ത് വച്ചും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് മുസ്ലീം പണ്ഡിതന്‍

ബുധന്‍, 29 ഏപ്രില്‍ 2015 (15:47 IST)
ഒട്ടകത്തിന്റെ പുറത്ത് യാത്ര ചെയ്യുംബോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍ അതിന് വഴങ്ങണമെന്ന മലേഷ്യയിലെ മുസ്ലിം പണ്ഡിതന്റെ പ്രസ്താവന വിവാദമാകുന്നു. 
 
പേരക് മുഫ്തി താന്‍ ഹറുസാനി സക്കറിയ എന്ന പണ്ഡിതനാണ് പ്രസ്താവന നടത്തിയത്. മാസമുറയുടെ സമയത്തല്ലാതെ ഭര്‍ത്താവിന്റെ ആവശ്യം നിരാകരിക്കാന്‍ പാടില്ലായെന്നും മുഫ്തി താ ഹറുസാനി പറയുന്നു. ഇതുകൂടാതെ വിവാഹത്തില്‍ ബലാത്സംഗം എന്ന ഒരു സംഭവമേ ഇല്ല എന്നും ഇത് യൂറോപ്പ്കാര്‍ ഉണ്ടാക്കിയ കാര്യമാണെന്നും ഇയാള്‍ പറയുന്നു. സംഭവത്തിനെതിരെ ട്വിറ്ററില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക