മതം മാറുക, മരിക്കുക അല്ലെങ്കില്‍ ഓടിപ്പോവുക; ക്രിസ്ത്യാനികള്‍ക്ക് ഐഎസിന്റെ അന്ത്യ ശാസനം
വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (16:14 IST)
തങ്ങളുടെ അധീനത്തിലുള്ള പ്രദേശങ്ങളില്‍ കഴിയുന്ന ക്രിസ്ത്യാനികള്‍ക്ക് ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റ് അന്ത്യശാസനം നല്‍കി. തങ്ങളുടെ പ്രദേശത്ത് കഴിയണമെന്നുണ്ടെങ്കില്‍ മതം മാറുകയോ, അല്ലെങ്കില്‍ താങ്ങാന്‍ കഴിയാത്ത നികുതി നല്‍കുകയോ അതുമല്ലെങ്കില്‍ നഗരം വിടുകയോ ചെയ്യണമെന്നാണ് നിര്‍ദേശം. നിര്‍ദ്ദേശം ലംഘിച്ചാല്‍ മരണമായിരിക്കും ശിക്ഷയെന്നാണ് അന്ത്യശാസനം. 48 മണിക്കൂറിനുള്ളില്‍ തീരുമാനമെടുത്തിരിക്കണമെന്നാണ് ഐഎസ് പറഞ്ഞിരിക്കുന്നത്.
സിറിയന്‍ നഗരമായ ക്വറിയാടെയ്‌ന്‍ നിവാസികളായ ക്രിസ്‌ത്യാനികളോടാണ് ശിഎസ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. വ്യാപകമായി ക്രിസ്‌ത്യാനികള്‍ വസിക്കുന്ന പാല്‍മിറ, വടക്കന്‍ ദമാസ്‌ക്കസിന്റെ കിഴക്കന്‍ അതിരായ ക്വാലാമൗണ്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന നഗരമാണ് ക്വറിയാടെയ്‌ന്‍. സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യു കെ യിലെ സംഘടനയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.
അടുത്തിടെയാണ് ക്വറിയാടെയ്‌നിലെ ഏലിയാ വിശുദ്ധന്റെ കല്ലറ കുത്തിത്തുറന്ന് ഭൗതീകാവശിഷ്‌ടങ്ങള്‍ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ വലിച്ചെറിഞ്ഞത്. ആഗസ്‌റ്റില്‍ ഇവിടെ നിന്നും കുട്ടികളും വനിതകളുമായി 200 ക്രിസ്‌ത്യാനികളെ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ഇവിടെ നിന്നും തട്ടിക്കൊണ്ടു പോയിരുന്നു. അതിന് ശേഷം ഇതുവരെ ഇവരുടെ ഒരു വിവരവും പുറത്തുവന്നിട്ടില്ല. കഴിഞ ആഗസ്റ്റിലാണ് തിവ്രവാദികള്‍ നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുത്തത്.