ഐഎസില്‍ ചേരാന്‍ യുവതി തന്റെ മക്കളെ ഉപേക്ഷിച്ചു
ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘത്തില്‍ ചേരുന്നതിന് ഓസ്‌ട്രേലിയന്‍ യുവതി രണ്ടു പിഞ്ചുമക്കളെ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. കുട്ടികളെ ഉപേക്ഷിച്ച് ഇവര്‍ സിറിയയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. ജാസ്മിന മിലോവനോവ് (26) ആണ് കുട്ടികളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. പുതിയ കാര്‍ വാങ്ങുന്നതിന് പോവുകയാണെന്ന് കുട്ടികളുടെ ആയയോട് പറഞ്ഞ് സിഡ്‌നിയിലെ വീട്ടില്‍ നിന്നും പോവുകയായിരുന്നു. ജിഹാദിക്കായി യുവതികളെ കടത്തുന്ന സംഘം ഇവരെ സിറിയയിലേക്ക് കടത്തിയതായാണ് സൂചന.
യുവതി വിദേശത്തേക്ക് കടന്നുവെന്ന റിപ്പേര്‍ട്ടില്‍ ഭീകരവിരുദ്ധ പോലീസ് വിഭാഗം അന്വേഷണം ആരംഭിച്ചതായി പോലീസ് വക്താവ് അറിയിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നും 100 ഓളം പൗരന്മാര്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ വിവിധ തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ടോണി അബട്ട് അറിയിച്ചു. 150 പേര്‍ രാജ്യത്തിനകത്തുനിന്ന് ഇവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.