ഐ എസ് ബന്ധമുണ്ടെന്ന് സംശയം; 42 പേര്‍ പാകിസ്ഥാനില്‍ അറസ്റ്റില്‍

ചൊവ്വ, 5 ജനുവരി 2016 (09:06 IST)
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 42 പേരെ പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിയ പരിശോധനയ്ക്കിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
 
ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടക്കുന്നില്ലെന്ന പാകിസ്ഥാന്റെ വാദങ്ങളെ തള്ളുന്നതാണ് അറസ്റ്റ്. ഐ സിന്റെ ഇസ്ലാമബാദ് തലവനും അറസ്റ്റിലായവരില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഐ എസ് പ്രവര്‍ത്തകര്‍ക്കായി നടത്തിയ തെരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ ഭൂരിഭാഗം പേരും പഞ്ചാബ് പ്രവിശ്യയില്‍ നിന്നാണ് പിടിയിലായതെന്നാണ് വിവരം.
 
പാക് അധീന പഞ്ചാബ് പ്രവിശ്യയിലെ നിയമമന്ത്രി റാണ സനാവുള്ളയാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. ഐ എസ് അനുഭാവികളുടെ അറസ്റ്റ് ലാഹോര്‍ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു. താലിബാന്‍ ഭീഷണി തുടരുന്ന രാജ്യത്തിന് ഐ എസ് സാന്നിധ്യം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്‌ടിച്ചേക്കും.

വെബ്ദുനിയ വായിക്കുക