ഖുറാന് വായിച്ചാല്‍ സമ്മാനം ലൈംഗിക അടിമ; ഐഎസ് ക്രൂരത വീണ്ടും
അന്യ മതസ്തരായ ലൈംഗിക അടിമകളോട് ഇസ്ലമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തുന്ന ക്രൂരതകളിലേക്ക് ഒരെണ്ണം കൂടി കൂട്ടിച്ചേര്‍ത്തു, പരിശുദ്ധമായ പുണ്യ ഖുറാന് പാരായണ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനമായി നല്‍കുന്നത് ലൈംഗിക അടിമകളെയായിരിക്കുമെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
സിറിയയിലെ അല്‍-ബാറാക്കാ പ്രവിശ്യയില്‍ നടക്കുന്ന ഖുറാന് വായന മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നയാള്‍ക്ക് ഒരു 'സാബിയ(വനിതാ അടിമ)'യെ സമ്മാനം നല്‍കുമെന്ന് വ്യക്തമാക്കുന്നു. റമദാന് വൃതാചരണത്തിന്റെ ഭാഗമായാണ് മത്സരം നടത്തുന്നത്. മത്സരത്തിന്റെ സമ്മാന പട്ടികയുടെ ചിത്രം ഐ.എസ് സോഷ്യല്‍ മീഡിയാ വിഭാഗം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അറബിയില്‍ എഴുതിയ സമ്മാനപ്പട്ടികയുടെ ചിത്രമാണ് ഐഎസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.