തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ച ഇന്ത്യക്കാര്‍ പിടിയില്‍. സിറിയയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. സിറിയന്‍ ഉപപ്രധാനമന്ത്രി വാലിദ് അല്‍ മുലാം ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ സിറിയ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു മുമ്പും ഐ എസില്‍ ചേരാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ യുവാക്കല്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നാഗ്‌പൂര്‍ വിമാനത്താവളത്തില്‍ വെച്ച് നാലുപേരെ അറസ്റ്റു ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ ഇതുവരെ 26 ഇന്ത്യക്കാര്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് സിറിയയുടെ കണക്ക്.
അതേസമയം, ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള നാല് ഇന്ത്യക്കാര്‍ ദമാസ്കസില്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ അറസ്റ്റ് സംബന്ധിച്ച വിശദവിവരങ്ങള്‍ സിറിയ വെളിപ്പെടുത്തിയിട്ടില്ല.
ഐ എസില്‍ മലയാളികളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.