ഇറാഖ് നഗരമായ റമാദി ഐഎസ് ഭീകരര്‍ പിടിച്ചെടുത്തു

ശനി, 16 മെയ് 2015 (08:01 IST)
നീണ്ട ആക്രമണങ്ങള്‍ക്കൊടുവില്‍ ഇസ്ലാമിക് സ്റ്റേറ്റ്  (ഐഎസ് ഐഎസ് ) ഭീകരര്‍ ഇറാഖില്‍ ഒരു നഗരം കൂടി പിടിച്ചു. തന്ത്രപ്രധാനമായ റമാദിയിലെ ഭരണ ആസ്ഥാനത്തിന്റെ നിയന്ത്രണമാണ് വെള്ളിയാഴ്ച ഐഎസ് പിടിച്ചെടുത്തത്. 50ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം നഗരത്തില്‍ വന്‍ സൈന്യവും ഭീകരരും തമ്മില്‍ വന്‍ ആക്രമണം നടക്കുകയാണ്.

മോര്‍ട്ടാറുകള്‍ക്ക് പുറമെ ആറ് ചാവേറുകളെയും ഉപയോഗിച്ച് ആക്രമണം നടത്തിയാണ് ഭരണ ആസ്ഥാനം പിടിച്ചെടുത്തത്. സൂന്നി ഭൂരിപക്ഷമായ അന്‍ബാറിന്റെ മിക്ക മേഖലയും ഐഎസ് നിയന്ത്രണത്തിലാണ്.റമാദി മാത്രമായിരുന്നു സര്‍ക്കാര്‍ നിയന്ത്രണത്തിലുണ്ടായിരുന്നത്. നഗരം പൂര്‍ണമായി വീണെന്നു പറയാനായില്ളെങ്കിലും ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മേഖലാ ഗവര്‍ണര്‍ സുഹൈബ് അല്‍റാവി ട്വിറ്ററില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക