ഐഎസും സര്‍ക്കാര്‍ അനുകൂലികളും ഏറ്റുമുട്ടി: 17 പേര്‍ കൊല്ലപ്പെട്ടു

ചൊവ്വ, 16 ജൂണ്‍ 2015 (08:53 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരും (ഐഎസ് ഐഎസ്) ഇറാക്കി സര്‍ക്കാര്‍ അനുകൂലികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 12 ഭീകരരും രണ്ടു സൈനികരും മൂന്നു ഷിയാ പോരാളികളുമാണു സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരുക്കേറ്റു, ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ ബെയ്ജീക്കു സമീപമാണു സംഘര്‍ഷമുണ്ടായത്. ബോംബുകളും തോക്കുകളുമായി ഇരച്ചു കയറിയ ഭീകരര്‍ സര്‍ക്കാര്‍ അനുകൂലികളെ ആക്രമിക്കുകയായിരുന്നു. ഇവര്‍ ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു. ഒരു മാസത്തോളം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണു സൈന്യം ഐഎസിന്റെ കൈയില്‍ നിന്നും എണ്ണ ശുദ്ധീകരണ ശാല തിരികെ പിടിച്ചത്.

വെബ്ദുനിയ വായിക്കുക