യൂറോപ്പ് ഐഎസ് ഭീതിയില്‍: റെയ്ഡും അറസ്‌റ്റുകളും തുടരുന്നു

ശനി, 17 ജനുവരി 2015 (16:05 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) വേര് ഉറപ്പിച്ച ഇറാഖിലും സിറിയയില്‍ നിന്നുമായി പരിശീലനം നേടിയ നൂറ് കണക്കിന് യുവാക്കള്‍  യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് മടങ്ങിവരുന്നതായി റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ യൂറോപ്പിലെങ്ങും അതീവ ജാഗ്രത.

പാരീസിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ വ്യാപകമായി റെയ്ഡും അറസ്‌റ്റുകളുമാണ് നടക്കുന്നത്. ഇരുപതോളാം യുവാക്കളെയാണ് സുരക്ഷാ ഏജന്‍സികളുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരിക്കുന്നത്. ഐഎസ് ഐഎസ് പരിശീലനം ലഭിച്ച യുവാക്കള്‍ രാജ്യത്തിലേക്ക് മടങ്ങിയെത്തിയ ശേഷം ആക്രമണം നടത്തിയേക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ ഭയം.

പിടികൂടിയ യുവാക്കളില്‍ നിന്ന് നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പോലീസ് യൂണിഫോമുകളും വന്‍ തോതില്‍ പണവും കണ്ടെടുത്തിരുന്നു. തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ള അഞ്ചു പേരെ കഴിഞ്ഞ ദിവസം ബെല്‍ജിയത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെ കൂടുതല്‍ ആക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതായാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക