ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടനായി ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട പതിനഞ്ചുകാരനെ അറസ്‌റ്റ് ചെയ്‌തു. യുഎസ് പര്യടനത്തിന് എത്തുന്ന മാര്‍പാപ്പയെ വധിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്‌ത പതിനഞ്ചുകാരനെ ഫിലഡല്‍ഫിയയില്‍ നിന്ന് യുഎസ് സുരക്ഷാ വിഭാഗവും എഫ്ബിഐയും ചേര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ വിവരത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഈ മാസം 22 മുതല്‍ 27 വരെയാണ് മാര്‍പാപ്പയുടെ യുഎസ് സന്ദര്‍ശനം. ഞായറാഴ്ച ഫിലാഡല്‍ഫിയില്‍ എത്തുന്ന മാര്‍പാപ്പ അവിടെയുള്ള തുറന്ന വേദിയില്‍ വിശുദ്ധ കുര്‍ബാന നടത്തുന്നുണ്ട്. രണ്ടു ലക്ഷത്തോളം ആളുകള്‍ കുര്‍ബാനയില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഈ സമയം മാര്‍പാപ്പയെ വധിക്കാനാണ് പതിനഞ്ചുകാരന്‍ പദ്ധതി ഇട്ടതെന്നാണ് റിപ്പോര്‍ട്ട്.
കുര്‍ബാനയുടെ സമയത്ത് സാധിച്ചില്ലെങ്കില്‍ പര്യടനത്തിനിടയില്‍ മാര്‍പാപ്പ ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേളയില്‍ അപായപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ മാര്‍പാപ്പയെ വധിക്കാന്‍ നീക്കംനടക്കുന്നതായി മനസിലാക്കിയ ഇന്റലിജന്‍സും എഫ്ബിഐയും ചേര്‍ന്ന് പതിനഞ്ചുകാരന്റെ നീക്കങ്ങള്‍ പൊളിക്കുകയായിരുന്നു. നേരത്തെ, ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാനുള്ള രഹസ്യനീക്കം യുഎസ് തകര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭ്യമായിരുന്നില്ല.