ആളെക്കൊല്ലാന്‍ ഐഎസിന്റെ കയ്യിലുള്ളത് മാരകമായ ക്ലോറിന്‍ വാതകവും രാസായുധങ്ങളും
ശനി, 6 ജൂണ്‍ 2015 (13:47 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ മാരകമായ വാതക ആയുധങ്ങള്‍ പ്രയോഗിച്ചുവെന്ന് കണ്ടെത്തല്‍. ക്ലോറിന്‍ വാതകം ഐ.എസ് ആയുധമായി പ്രയോഗിച്ചിട്ടുണ്ട്. രാസായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനായി വന്‍തോതിന്‍ വിദഗ്ധരായ ടെക്‌നീഷ്യന്‍മാരെയും ഐ.എസ് റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
മാരകായുധങ്ങളുടെ പ്രചാരം തടയുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജൂലി ബിഷപ്പ്. ജനുവരിയില്‍ ഇറാഖിലെ കുര്‍ദ്ദിഷ് പോരാളികള്‍ക്കെതിരെ ഐ.എസ് നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തിന് ക്ലോറിന്‍ വാതകമാണ് ഉപയോഗിച്ചതിന് തെളിവുകള്‍ ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജൂലിബിഷപ്പ് ഇക്കാര്യം പറഞ്ഞത്.
ഒന്നാം ലോമഹായുദ്ധ കാലം മുതല്‍ ശത്രുക്കള്‍ക്കെതിരെ ഉപയോഗിച്ചുവന്ന രവാസായുധമാണ് ക്ലോറിന്‍ 1997ലെ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വന്‍ഷനില്‍ യുദ്ധമുഖത്ത് ക്ലോറിന്റെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തിനിടെയും ക്ലോറിന്‍ വാതക ആക്രമണം വന്‍തോതില്‍ നടന്നിട്ടുണ്ടെന്നാണ് രാസായുധ നിരോധന സംഘടനയുടെ കണ്ടെത്തല്‍.