മിഷേല്‍ ഒബാമ വേശ്യയെന്ന് ഇസ്ലാമിക് സ്റ്റേറ്റ്
യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ വേശ്യയാണെന്ന് ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ്. ഐസിസിന്റെ ദാബിഖ് എന്ന വാരികയിലാണ് ലേഖനത്തിലാണ് മിഷേലിനെ വേശ്യയയെന്ന് പരാമര്‍ശിച്ചിരിക്കുന്നത്.
മാസികയുടെ ഒന്‍പതാമത് എഡിഷനിലുള്ള ‘അടിമപ്പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ വേശ്യകള്‍’ എന്ന ഫീച്ചറിലാണ് യു എസിലെ പ്രഥമ വനിതയെ പരാമര്‍ശിച്ചിരിക്കുന്നത്.
ലേഖനത്തില്‍ മിഷേലിന്റെ ഒരു രാത്രിക്ക് ദിനാറിന്റെ വിലപോലും ഇല്ലെന്നും പരാമര്‍ശമുണ്ട്.യുഎസിലെ പ്രഥമ വനിതയായ മിഷേല്‍ ഒബാമയ്ക്കെതിരെ സുമയ അല്‍-മുഹാജിരാ എന്നയാളാണ് ഫീച്ചര്‍ എഴുതിയിരിക്കുന്നത്. യാസീദി പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനെയും അടിമകളാക്കിയിരിക്കുന്നതിനെയും ന്യായീകരിക്കുന്ന റിപ്പോര്‍ട്ടും വാരികയിലുണ്ട്.