ഐ‌എസ് തീവ്രവാദികള്‍ ഒളിപ്പോര്‍ ആക്രമണം തുടങ്ങുന്നു

വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (12:09 IST)
ഇറാഖിലും സിറിയയിലും പിടിമുറുക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരേ ലോകരാജ്യങ്ങളെ സംഘടിപ്പിച്ച ആക്രമണം നടത്തുന്ന അമേരിക്കയ്ക്ക് ആക്രമണ ഭീഷണി കലര്‍ന്ന് വീഡിയോ അയച്ച് ഭീകരര്‍ മുന്നറിയിപ്പ് നല്‍കി. ഫ്‌ളെയിംസ്‌ ഓഫ്‌ വാര്‍ എന്ന പേരില്‍ അമേരീക സൈനികരെ വധിക്കുന്ന ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ച വീഡിയോ ആണ് ഇവര്‍ പുറത്ത് വിട്ടിരിക്കുന്നത്.

52 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വൈറ്റ്‌ഹൗസിന്റെയും അമേരിക്കന്‍ നേതാക്കളുടെയും ദൃശ്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. വൈറ്റ്‌ ഹൗസ്‌ തകര്‍ക്കാന്‍ മടിക്കില്ലെന്ന സൂചനയും സന്ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.  അമേരിക്കക്കെതിരേ വേണ്ടിവന്നാല്‍ ഒളിയാക്രമണത്തിന് മടിക്കില്ലെന്നാണ് ഭീകരര്‍ നല്‍കുന്ന മുന്നറിയിപ്പ്.

അതേ സമയം അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയതൊടെ ഭീകരര്‍ നഗരപ്രദേശങ്ങളില്‍ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് ചേക്കേറി മനുഷ്യ കവചങ്ങളെ ഉണ്ടാക്കുന്നതായും ഒളിപ്പോര്‍ ആക്രമണത്തിന്‍ തയ്യാറെടുക്കുന്നതായും വാര്‍ത്തകളുണ്ട്.

മാധ്യമങ്ങളിലും മറ്റും തങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഭീകരര്‍ ഇപ്പോള്‍ നിഷ്ക്രിയമെന്ന് തോന്നിക്കുന്ന അവസ്ഥയിലാണ്. നഗരങ്ങളില്‍ നിരന്തര സാന്നിധ്യമായിരുന്ന ഇവര്‍ ഇപ്പോള്‍ ഉള്‍വലിഞ്ഞതായി കാണുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം ഇവര്‍ യുദ്ധ് മുറ മാറ്റുന്നതിന്റെ സൂചനയാണെന്നും കൂടുതല്‍ കരുതല്‍ വേണമെന്നുമാണ് അമേരിക്കയുറെ നിലപാട്.  

അമേരിക്കയുടെ സഖ്യനീക്കത്തിനു ബദലായി രഹസ്യ സഖ്യത്തിന് ഐ‌എസും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് അമേരിക്കന്‍ സഖ്യത്തില്‍ ചാരന്മാര്‍ ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിമതര്‍ നിഷ്‌ക്രിയരല്ലെന്നും റാഖയില്‍ അവര്‍ യുദ്ധവിമാനം വെടിവച്ചിട്ടത്‌ ഇതിനു തെളിവാണെന്നും സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണസംഘം.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.

വെബ്ദുനിയ വായിക്കുക