ഐഎസ് ഭീകരരുടെ ക്രൂരത; രക്ഷപെട്ട 12 വയസുകാരിയുടെ അനുഭവ സാക്ഷ്യം

വെള്ളി, 14 ഓഗസ്റ്റ് 2015 (16:15 IST)
ഐഎസ് ഭീകരരുടെ ക്രൂരതയെപ്പറ്റിയുള്ള ഒരു 12 വയസുകാരി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. ഭീകരരുടെ പിടിയിൽ നിന്നു രക്ഷപെട്ട പെൺകുട്ടികളിൽ നിന്നാണ് ഈ വെളിപ്പെടുത്തലുണ്ടായത്. പെണ്‍കുട്ടികളെ പീഡപ്പിക്കുന്നതിന് മതത്തെ ഭീകരര്‍ കൂട്ടുപിടിക്കുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.
11 മാസത്തെ തടവിനുശേഷം പുറത്തുവന്ന പെണ്‍കുട്ടി കുടുംബത്തോടൊപ്പം അഭയാര്‍ത്ഥി ക്യാംപിലാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള 21 പേരാണ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടത്.

ഐ എസ് ഭീകരരുടെ ക്രൂരതയെപ്പറ്റിയുള്ള പെണ്‍കുട്ടിയുടെ വാക്കുകള്‍

തന്നെ പീഡിപ്പിക്കുന്നതിനു മുന്‍പ് എന്താണു ചെയ്യാന്‍ പോകുന്നതെന്ന് ഭീകരന്‍ അവള്‍ക്ക് വിശദീകരിച്ചു നല്‍കി.  എന്താണോ അയാള്‍ ചെയ്യാന്‍ പോകുന്നത് അത് തെറ്റല്ലെന്നും, പെണ്‍കുട്ടി മറ്റൊരു സമുദായത്തിലെ അംഗമായതിനാല്‍ അവളെ പീഡിപ്പിക്കുന്നതിനുള്ള അനുവാദമുണ്ടെന്നുമാണ് ഭീകരന്‍ പറഞ്ഞത്. പീഡനത്തിന് അവര്‍ക്ക് മാപ്പു നല്‍കുകയും അതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അയാള്‍ പറഞ്ഞു.
തന്റെ കൈകളും വായും മൂടിക്കെട്ടി പീഡിപ്പിക്കുന്നതിനു മുന്‍പ്  അയാള്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. പീഡനം അവസാനിച്ചതും പ്രാര്‍ഥനയിലൂടെ ആയിരുന്നു.  തന്നെ ഉപദ്രവിക്കെരുതെന്നു കെഞ്ചിപ്പറഞ്ഞെങ്കിലും ഭീകരന്‍ ചെവികൊണ്ടില്ല.
അന്യമതത്തിലല്‍പ്പെട്ട ഒരാളെ പീഡിപ്പിക്കുന്നതിന് മതം അനുമതി നല്‍കുന്നുണ്ട്. പീഡിപ്പിക്കുന്നതുവഴി അയാള്‍ ദൈവത്തോട് കൂടുതല്‍ അടുക്കുമെന്നും ഭീകരന്‍ പറഞ്ഞുവെന്നും പെണ്‍കുട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക