ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) തുടച്ചു നിക്കാന്‍ പുതിയ തന്ത്രങ്ങളുമായി അമേരിക്ക. ഐഎസിനെ ലോകത്തു നിന്ന് അതിവേഗം ഇല്ലായ്മ ചെയ്യാനുള്ള പദ്ധതിയാണ് അമേരിക്ക നടത്തി കഴിഞ്ഞത്. വിഷയത്തില്‍ പ്രാഥമിക പദ്ധതി തയ്യാറാക്കി യുഎസ് പ്രതിരോധവകുപ്പ് സെക്രട്ടറി ജിം മാറ്റിസ് സർക്കാരിനു സമർപ്പിച്ചു.
ഇതു വെറും സൈനിക പദ്ധതി മാത്രമല്ല പകരം സർക്കാരിന്റെ ഇതരവിഭാഗങ്ങളായ നയതന്ത്രം, സാമ്പത്തികം, ഇന്റലിജൻസ്, സൈബർ തുടങ്ങിയവ സംയോജിപ്പിച്ചു കൊണ്ടുള്ള നീക്കമാണ് ഇതെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ക്യാപ്റ്റൻ ജെഫ് ഡേവിസ് അഭിപ്രായപ്പെട്ടു.
പുതിയ പദ്ധതിയില്‍ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകര പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് യുഎസ് വെള്ളിപ്പെടുത്തി.
അധികാരത്തിൽ വന്നാൽ ഐഎസ് ഭീഷണി ഇല്ലായ്മ ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.