ഇറാഖില്‍ രണ്ടാമത്തെ യുഎസ്‌ മാധ്യമപ്രവര്‍ത്തകന്റേയും കഴുത്തറുത്തു

ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (08:52 IST)
ഐ‌എസ് തീവ്രവാദികള്‍ തടവിലാക്കിയിരുന്ന രണ്ടാമത്തെ യുഎസ്‌ മാധ്യമപ്രവര്‍ത്തകനെയും വധിച്ചു. കഴിഞ്ഞ ഓഗസ്‌റ്റില്‍ സിറിയയില്‍ വച്ച്‌ ഐസിസ്‌ പിടികൂടിയ സ്‌റ്റീവന്‍ സോറ്റ്‌ലോഫിനെയാണ്‌ കഴുത്തറത്തു കൊന്നത്‌. കൊലപാതക ദൃശ്യങ്ങളടങ്ങുന്ന വീഡിയോ കഴിഞ്ഞ ദിവസം വെളിയില്‍ വിട്ടു.

തന്റെ മകനെ വെറുതെ വിടണമെന്ന സോറ്റ്‌ലോഫിയുടെ അമ്മയുടെ അഭ്യര്‍ഥന പുറത്തുവന്നതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഐഎസിന്‍െറ തടവില്‍ കഴിയുകയാണ് സോറ്റ്‌ലോഫ്

ഐ.എസ് നടത്തുന്ന വെബ്സൈറ്റിലൂടെ സൈനികനെ വധിക്കുന്നതിന്‍െറ ദൃശ്യം പുറത്തുവിടുകയായിരുന്നു. തടവിലുള്ള ബ്രിട്ടനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനെ കൊല്ലുമെന്നും പുതുതായി പുറത്തുവിട്ട വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.

സോറ്റ്‌ലോഫിനൊപ്പം പിടിയിലായ ജയിംസ്‌ ഫോളിയെ ഇതേ രീതിയില്‍ വധിച്ചതിന്റെ ദൃശ്യങ്ങള്‍ രണ്ടാഴ്‌ചയ്‌ക്ക് മുന്‍പാണ്‌ ഐസിസ്‌ പുറത്തുവിട്ടത്‌. ഇറാഖില്‍ യുഎസ് നടത്തുന്ന ബോംബാക്രമണത്തിന് പ്രതികാരമായാണ് തങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ വധിക്കുന്നതെന്ന് അന്ന് പുറത്തുവിട്ട വീഡിയോയില്‍ ഐഎസ് ഭീകരര്‍ പറഞ്ഞിരുന്നു.

മുന്നറിയിപ്പ്‌ അവഗണിച്ച്‌ യു എസ്‌ ഇറാഖില്‍ ആക്രമണം ശക്‌തമാക്കിയതാണ്‌ പ്രകോപനത്തിനു പിന്നില്‍. വീഡിയോയുടെ ആധികാരികതയെ കുറിച്ച്‌ യുഎസ്‌ പരിശോധന ആരംഭിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക