ഐ എസ് ഐ എസിനെ നേരിടാന്‍ അമേരിക്ക സൌദി കൂടികാഴ്ച

ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (10:57 IST)
ഐഎസ്ഐഎസിനെ നേരിടാന്‍  സൌദി അറേബ്യ അമേരിക്കയുമായി വ്യാഴാഴ്ച കൂടികാഴ്ച നടത്തും.സൌദി അറേബ്യയാണ് കൂടികാഴ്ചയെപ്പറ്റി വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ന് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അറബ് ലീഗ് നേതാക്കളുമായി കൂടികാഴ്ച നടത്തും.

ഇറാഖിലും സിറിയയിലും മുന്നേറ്റം നടത്തുന്ന ഐഎസ്ഐഎസ് വിമതര്‍ സൌദിയ്ക്ക് നേരെ തിരിയാന്‍ സാധ്യതയുണ്ടെന്ന് സൂചനകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാ‍ഹചര്യത്തിലാണ് ചര്‍ച്ച ഒരുങ്ങുന്നത്.

നേരത്തെ ഐഎസ് ഭീകരവാദ സംഘടനയെ സൈനികമായും രാഷ്ട്രീയ'മായും നേരിടണമെന്നും. ഐസിസിനെതിരെ കൂടുതല്‍ നടപടികള്‍ എടുത്ത് മുന്നോട്ട് പോകാനും അറബ് ലിഗ് ആഹ്വാനം ചെയ്തിരുന്നു.

ഈജിപ്ത്, തുര്‍ക്കി, ജോര്‍ദാന്‍, ജിസിസി രാജ്യങ്ങളായ സൌദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ചര്‍ച്ചകളില്‍ പങ്കാളികളാകുക. ഐഎസ്ഐഎസിനെതിരെയുള്ള സൈനിക നടപടികളില്‍ അറബ് രാജ്യങ്ങളും പങ്കാളികളാകണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക