അതിനിടെ, സിറിയന്‍ അതിര്‍ത്തിയിലുള്ള ഇറാഖ് നഗരമായ അല്‍ക്വയിമില്‍ വെള്ളിയാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 34 സൈനികര്‍ കൊല്ലപ്പെട്ടു. ഇവിടെ പ്രധാനഭാഗങ്ങള്‍ ഭീകരര്‍ കൈയടക്കി. ഇവിടെനിന്ന് ജനങ്ങള്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇറാഖിലെ പല പ്രദേശങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്. വടക്കന്‍ നഗരമായ തല്‍ അഫറാണ് ഇതില്‍ പ്രധാനം. ഇവിടെ പ്രധാനസ്ഥഥലങ്ങള്‍ ഭീകരരുടെ കൈവശമാണ്. അതേസമയം നിയന്ത്രിത ആക്രമണങ്ങള്‍ നടത്തുമെങ്കിലും ഇറാഖിലേക്ക് സേനയെ അയയ്ക്കില്ലെന്ന് ഒബാമ വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍നിന്ന് പിന്നോട്ടുപോയ അമേരിക്കയുടെ നിലപാടിനെ ഇറാന്‍ വിമര്‍ശിച്ചു.