മാറിടം ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇറാനെ വെല്ലുവിളിച്ച് നടി പൂര്‍ണ്ണ നഗ്നയായി
ഇറാനെ വെല്ലുവിളിച്ച് വീണ്ടും വിവാദ ഇറാനിയന്‍ നടി ഗോള്‍ഷിഫ്‌തെ ഫര്‍ഹാനി. മുന്‍പ് മാറിടം ഫോട്ടോ ഷൂട്ടില്‍ പ്രദര്‍ശിപ്പിച്ചതിന് മാറിടം ഛേദിച്ചുകളയുമെന്ന് നടിയ്ക്ക് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫ്രഞ്ച് മാഗസിനായ ഇഗോയിസ്‌റ്റേക്കുവേണ്ടി പൂര്‍ണ നഗ്‌നയായി പോസു ചെയ്തത് ഗോള്‍ഷിഫ്‌തെ ഫര്‍ഹാനി ഇറാനെ വീണ്ടും വെല്ലുവിളിച്ചിരിക്കുകയാണ്.
പാരിസ് തനിക്ക് ലൈംഗിക സ്വാതന്ത്ര്യം തന്നുവെന്ന് മാഗസിന്‍ ഫോട്ടോയെപ്പറ്റി പറഞ്ഞു. ഫ്രാന്‍സ് ഫിലിം അവാര്‍ഡിന്റെ പരസ്യത്തിനു വേണ്ടി 2012ല്‍ നിര്‍മ്മിച്ച വീഡിയോയിലായിരുന്നു ഫര്‍ഹാനി മാറിട പ്രദര്‍ശനം നടത്തിയത്. സംഭവത്തെതുടര്‍ന്ന് ഇറാനിയന്‍ അധികൃതര്‍ താരത്തിന്റെ മാറിടം ഛേദിച്ച് അവരുടെ പിതാവിന് കാഴ്ചവയ്ക്കുമെന്ന ഭീഷണിയുയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഫര്‍ഹാനി പാരിസില്‍ അഭയം തേടുകയായിരുന്നു.