ഇറാനുവേണ്ടി ചാരവൃത്തി നടത്തിയ ഏഴ് ഇസ്രയേല്‍ പൗരന്മാരെ പേരെ ഇസ്രയേലി പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ രണ്ടുപേര്‍ 16- 17 വയസ് പ്രായമുള്ളവരാണ്. അസര്‍ബൈജാനില്‍നിന്നുള്ള സംഘമാണ് ഇവരുമായി നിരന്തരം ബന്ധപ്പെട്ടത്. രണ്ട് വര്‍ഷത്തിനിടെ 600ഓളം തവണ ഇവര്‍ ഇറാനുമായി ബന്ധപ്പെട്ടെന്നാണ് കണ്ടെത്തല്‍.