യുവതിയുടെ മാറില്‍ ഐഫോൺ 'പണി പറ്റിച്ചു'
ഐഫോൺ ചതി തുടരുകയാണ്, ഇത്തവണ ഐഫോൺ പണി കൊടുത്തത് ബാക്സ്റ്റർ എന്ന ഇരുപത്തിനാലുകാരിയുടെ മാറിടത്തിലാണ്. ചാർജ് ചെയ്യാൻ വച്ച ഫോൺ കിടക്കയിലിട്ട് കിടന്നുറങ്ങിയ ബാക്സ്റ്ററിന്റെ മാറിടത്തിനടിയിൽ പൊള്ളിച്ചാണ് ഐഫോൺ 'പണി പറ്റിച്ച'ത്.
ഉറങ്ങുകയായിരുന്ന ബാക്സ്റ്റര് അബദ്ധത്തിൽ ഫോണിന് മുകളിലേക്ക് ചെരിഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്നാണ് മാറിടത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. പൊള്ളലേറ്റതും കട്ടിലില്‍ നിന്നും ചാടിയെണീറ്റ് മാറിടം പരിശേധിച്ച ബാക്സ്റ്റർ അഞ്ചിഞ്ച് നീളത്തില്‍ പൊള്ളലേറ്റത് കണ്ട് ഞെട്ടുകയായിരുന്നു. പൊള്ളലിനുള്ള കാരണം അന്വേഷിച്ചപ്പോളാണ് തന്റെ ഐഫോണില്‍ നിന്നു തന്നെയാണ് പൊള്ളലേറ്റതെന്ന് മനസിലായത്.
ഈ ഭാഗത്ത് അണുബാധ ഏൽക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ യുവതി ആശങ്കയിലാണ്. ഐ ഫോണിനുമുകളിൽ കൈവച്ച് ഉറങ്ങിയ ജേക്ക് പാർക്കർ എന്നയാളുടെ കൈ പൊള്ളിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ വാർത്തയും പുറത്തുവന്നത്. കുറച്ചുമാസങ്ങൾക്കുമുമ്പ് ഒരു സ്കൂൾ വിദ്യാർത്ഥിനി പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ചിരുന്നു.