അഭിപ്രായ സ്വാതന്ത്രത്തിനായി പോരാട്ടം, സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം മാധ്യമപ്രവർത്തകർക്ക്

വെള്ളി, 8 ഒക്‌ടോബര്‍ 2021 (15:59 IST)
2021ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരങ്ങൾ രണ്ട് മാധ്യമപ്രവർത്തകർക്ക്. മരിയ റേസ്സ,ദിമിത്രി മുറാതോവ് എന്നീ മാധ്യമപ്രവർത്തകർക്കാണ് പുരസ്‌കാരം അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവരെ പുരസ്‌കാരത്തിന് അർഹമാക്കിയത്.
 
റഷ്യൻ സ്വദേശിയായ ദിമിത്രി മുറാതോവ് അഭിപ്രായ സ്വാതന്ത്രത്തിനായി പതിറ്റാണ്ടുകൾ നീണ്ട പോരാട്ടമാണ് നടത്തുന്നത്. 1993ൽ പ്രവർത്തനം തുടങ്ങിയ സ്വതന്ത്ര ദിനപത്രമായ നോവാജാ ഗസറ്റയുടെ സ്ഥാപകരിൽ ഒരാളാണ് ദിമിത്രി. 
 
അതേസമയം ഫിലിപ്പീൻസിലെ അധികാരദുർവിനിയോഗത്തിനെതിരെ പോരാടിയതാണ് മരിയ റേസ്സയെ അവാർഡിന് അർഹയാക്കിയത്. കലാപങ്ങൾ നടത്തി അധികാരങ്ങൾ പിടിച്ചു‌നിർത്താൻ ശ്രമിച്ചവരെ ഇവർ തുറന്നു കാട്ടി. അന്വേഷാണാത്മക പത്രപ്രവർത്തനം നടത്തുന്നതിനായി 2021ൽ സ്ഥാപിച്ച റാപ്‌ളർ എന്ന ഡിജിറ്റൽ മീഡിയ സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളാണ് മരിയ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍