മാര്‍പാപ്പ ലിഫ്റ്റില്‍ കുടുങ്ങി; രക്ഷപ്പെടുത്തിയത് അര മണിക്കൂറിന് ശേഷം - വിശ്വാസികളോട് ക്ഷമ ചോദിച്ച് പോപ്പ്
പ്രാർഥനയ്‌ക്കായി പുറപ്പെട്ട ഫ്രാൻസിസ് മാർപാപ്പ ലിഫ്റ്റില്‍ കുടുങ്ങി. അര മണിക്കൂറോളമാണ് മാര്‍പ്പാപ്പ ലിഫ്റ്റിനുള്ളിലായിപ്പോയത്. അഗ്നിശമന സേനാംഗങ്ങൾ എത്തി തകരാറ് പരിഹരിച്ചതോടെയാണ് അദ്ദേഹം സുരക്ഷിതനായി പുറത്തിറങ്ങിയത്.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഞായറാഴ്‌ച നടക്കുന്ന ആരാധനാ കര്‍മ്മങ്ങള്‍ക്കായി എത്തിയപ്പോഴോണ് ലിഫ്‌റ്റ് പ്രവര്‍ത്തന രഹിതമായത്. നേരംതെറ്റാതെ പ്രാർഥനച്ചടങ്ങിനെത്തുന്ന മാർപാപ്പ പതിവുതെറ്റിച്ചപ്പോൾ കാത്തുനിന്ന വിശ്വാസികൾക്കാകെ ആശങ്കയായി.
വൈകി എത്തിയ മാര്‍പാപ്പ കാത്തുനിന്ന വിശ്വാസികളോട് ക്ഷമ പറയുകയും വിവരങ്ങള്‍ പറഞ്ഞു. വൈദ്യുത തടസം നേരിട്ടതിനാൽ താൻ ലിഫ്റ്റിൽ കുടുങ്ങിയെന്നും അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഗ്നിരക്ഷാ പ്രവർത്തകരെ കൈയടിച്ച് അനുമോദിക്കാൻ വിശ്വാസികളോടാവശ്യപ്പെട്ടതിനുശേഷമാണ് അദ്ദേഹം പതിവു പ്രാർഥനാനടപടികളിലേക്കു കടന്നത്.