പെഷവാറില്‍ ആക്രമണത്തെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചിരുന്നു

Webdunia
ചൊവ്വ, 23 ഡിസം‌ബര്‍ 2014 (19:13 IST)
പാക്കിസ്ഥാനിലെ പെഷവാറില്‍ സൈനിക സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അക്രമണത്തെപ്പറ്റി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.

ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിയമന്ത്രാലയങ്ങളേയും  ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചിരുന്നതായി പാകിസ്ഥാനിലെ ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒറാകാസിയിലെ താലിബാന്‍ കമാന്‍ഡര്‍ ഖസ്കര്‍, ഭീകരരായ ബിലാല്‍, ഉബൈദുല്ല ആക്രമണം നടത്താന്‍ പദ്ധതിയിട്ടതെന്നും ഇതിനായി ഇവര്‍ ഇവര്‍ ലക്ഷ്യസ്ഥാനങ്ങള്‍ നിരീക്ഷിച്ചിരുന്നെന്നും ഇന്റലിജന്‍സ് അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സൈനികരുടെ മക്കളെ പരമാവധി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക സ്‌കൂളിനെതിരേ താലിബാന്‍ ആക്രമണം നടത്തിയത്
.ഡിസംബര്‍ 16ന് നടന്ന ആക്രമണത്തില്‍ 140 കുട്ടികളാണ് മരിച്ചത്. നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.