അമേരിക്കയില്‍ ഇന്ത്യൻ പൗരനായ എൻജിനിയറെ വെടിവച്ചു കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കചിഭോട്ലയാണ് മരിച്ചത്.
‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് യുഎസ് പൗരനായ ഒരാൾ ഇയാളെ വെടിവെച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാളുടെ സുഹൃത്ത് അലോക് മഡസാനിയും യുഎസ് പൗരനായ ഇയാൻ ഗ്രില്ലോട്ടും ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.
ആദം പുരിന്റാന് എന്ന 51കാരനായ നാവികോദ്യോഗസ്ഥനാണ് അക്രമി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ശ്രീനിവാസ് ഒലാതെയിലെ ഗാർമിൺ കമ്പനിയിൽ വ്യോമയാന എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.