ആളില്ലാ വിമാനം പ്രവര്‍ത്തിപ്പിച്ചത് ഇന്ത്യയെന്ന് പാക് സേന
ചൊവ്വ, 28 ജൂലൈ 2015 (13:20 IST)
വിവാദമായ പൈലറ്റില്ലാ വിമാനമായ ഡ്രോണ്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ വീണ്ടും പാകിസ്ഥാന്‍. പാക് സൈന്യം വെടിവച്ചിട്ട ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചത് ഇന്ത്യയില്‍ നിന്നാണെന്ന് ഫോറെന്‍സിക് തെളിവുകള്‍ കിട്ടിയെന്നാണ് ഇപ്പോള്‍ പാക് സൈന്യം പറയുന്നത്. ഡ്രോണില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ നിന്ന് ഇഹ് ഇന്ത്യയില്‍ നിന്ന് നിയന്ത്രിച്ചിരുന്നതായാണ് തെളിഞ്ഞതെന്നാണ് പാക് സൈന്യം പറയുന്നത്.
കഴിഞ്ഞ 15ന് ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്നാണ് പാക് ആളില്ലാ വിമാനം വെടിവെച്ചിട്ടത്. അതിര്‍ത്തി കടന്നെത്തിയ ആളില്ല വിമാനം വെടിവെച്ചിട്ടതായി പാക് അറിയിച്ചിരുന്നു. തൊട്ടു പുറമെ ഇത് ഇന്ത്യയുടേതാണെന്ന് പാക് ആരോപിച്ചിരുന്നു. അതിര്‍ത്തിയില്‍ ഇതിനു പിന്നാലെ പാക്സൈയന്‍ വെടിനിര്‍ത്തല്‍ ലഘിച്ചിരുന്നു.
എന്നാല്‍ ഇന്ത്യ ഈ ആരോപണം തള്ളിയിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ ചാര വിമാനമെന്ന് ആരോപിച്ച് പാക്കിസ്‌താന്‍ വെടിവച്ചിട്ട പൈലറ്റില്ലാ വിമാനത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുമായി ചൈനീസ് കമ്പനി രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഡ്രോണുകള്‍ ഇതുവരെ സര്‍ക്കാരുകള്‍ക്ക് നേരിട്ട് വില്‍പ്പന നടത്തിയിട്ടില്ലെന്നും കമ്പനി പറഞ്ഞിരുന്നു.