സ്ഫോടനങ്ങളും യുദ്ധവും ഭീകരവാദവും നടമാടുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ ഭേദമാണെന്ന് റിപ്പോര്‍ട്ടുകള്‍. ബോംബ് സ്‌ഫോടന ഭീതിയുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ഭേദം സിറിയയും അഫ്ഗാനിസ്ഥാനുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ബോംബ് ഡേറ്റാ സെന്റര്‍ (എന്‍ബിഡിസി ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2014 ല്‍ ഇന്ത്യ സാക്ഷിയായത് 190 സ്‌ഫോടനങ്ങള്‍ക്കാണ്. അഫ്‌ഗാനിസ്‌ഥാനില്‍ 129 സ്‌ഫോടനങ്ങള്‍ നടന്നപ്പോള്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയിലാകട്ടെ 32 സ്ഫോടനകള്‍ മാത്രമാണ്നടന്നിരിക്കുന്നത്.
എന്‍ബിഡിസി പുറത്തുവിട്ട കണക്കുകളില്‍ സ്‌ഫോടന കാര്യത്തില്‍ മുന്നില്‍ പാകിസ്‌താനാണ്. 2014 പാകിസ്‌താന്‍ നേരിട്ടത് 313 സ്‌ഫോടനങ്ങളായിരുന്നു. തൊട്ടുപിന്നില്‍ ഐഎസ് തീവ്രവാദികള്‍ പിടിമുറുക്കിയിട്ടുള്ള ഇറാഖ് നില്‍ക്കുന്നു. 246 തവണയാണ് ഇറാഖില്‍ സ്‌ഫോടനം നടന്നിട്ടുള്ളത്. ഇക്കാലയളവില്‍ ലോകത്തെമ്പാടുമായി 1,127 സ്‌ഫോടനങ്ങളാണ് നടന്നത്. എന്നാല്‍ ലോകത്ത് ഉണ്ടായ് സ്ഫോടനങ്ങളുടെ 85 ശതമാനവും കയ്യാളുന്നത് പാകിസ്ഥാന്‍, ഇന്ത്യ, അഫ്ഗാനിസ്ഥാം സിറിയ എന്നീ രാജ്യങ്ങളാണ്.
ഇന്ത്യയിലെ സ്‌ഥിരം കേന്ദ്രങ്ങളിലെ സ്‌ഫോടനങ്ങളും ആക്രമണഭീതിക്കും അയവ് വന്നിട്ടുണ്ട് എന്നതാണ് സന്തോഷിപ്പിക്കുന്ന കാര്യം. ജമ്മു ആന്റ് കശ്‌മീരിലെ സ്‌ഫോടനങ്ങള്‍ 30 ശതമാനം കുറഞ്ഞിട്ടുണ്ട്. മണിപ്പൂരില്‍ സ്‌ഫോടനങ്ങളുടെ അവസ്‌ഥ 45 ശതമാനത്തില്‍ നിന്നും 36 ആയി കുറഞ്ഞു. എന്നാല്‍ മാവോയിസ്‌റ്റ് ഭീഷണികള്‍ വ്യാപകമായ ഛത്തീസ്‌ഗഡിലും ഝാര്‍ഖണ്ഡിലും 33 ശതമാനത്തില്‍ നിന്നും 50 ശതമാനമായി സ്‌ഫോടനം കൂടിയിട്ടുണ്ട്.