പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യില്ല; കാരണമറിഞ്ഞാല്‍ പാക് സര്‍ക്കാരിനോട് പുച്ഛം തോന്നും

ശനി, 8 ഒക്‌ടോബര്‍ 2016 (14:35 IST)
ഇന്ത്യക്കെതിരെ തിരിച്ചടിക്കുമെന്ന് ആവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ അത്തരമൊരു നീക്കത്തിനൊരുങ്ങില്ലെന്ന് വ്യക്തം. സാമ്പത്തിക -രാഷ്ട്രീയ -സാമൂഹിക വ്യവസ്ഥകളില്‍ തകിടം മറിഞ്ഞ പാകിസ്ഥാന് ഒരു രാജ്യത്തോടും യുദ്ധം ചെയ്യാനുള്ള കഴിവില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

സാമ്പത്തിക -രാഷ്ട്രീയ -സാമൂഹിക വ്യവസ്ഥകളില്‍ ഇന്ത്യ അതിവേഗം പുരോഗമനവും ശക്തിയും തെളിയിക്കുമ്പോഴാണ് പാകിസ്ഥാന്‍ ഇല്ലായ്‌മയുടെ പടുകുഴിയില്‍ കഴിയുന്നത്. നികുതി, പണപ്പെരുപ്പം, വിദേശ നിക്ഷേപം, കയറ്റുമതി എന്നിവയില്‍ പാകിസ്ഥാന്റെ അവസ്ഥ ദയനീയമാണ്.

പാകിസ്ഥാനിലെ തൊഴിലില്ലായ്മ നിരക്ക് 2014ല്‍ 5.2 ശതമാനമാണ്. പാകിസ്ഥാന്റെ ജിഡിപി സ്ഥാനം 41 ആണ്. ഇന്ത്യയിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.57%, പാകിസ്ഥാനിലെ 5.54% ആണ്. ഊര്‍ജക്ഷാമം ആണ് പാകിസ്ഥാന്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി.

പാകിസ്ഥാനിലെ സാക്ഷരത വേള്‍ഡ് ബാങ്കിന്റെ കണക്കനുസരിച്ച് 72.98%(2011) ആണ്.  2013ലെ ജനസംഖ്യ അനുസരിച്ച് പാകിസ്ഥാനിലെ ദാരിദ്ര്യത്തിന്റെ അവസ്ഥ 29.5 ശതമാനമാണ്.

പാക് സമൂഹത്തിന്റെ അവസ്ഥ പരിതാപകരമാണ്. മിക്ക പ്രദേശങ്ങളും ഭീകരരും ചില സംഘടനകളുമാണ് ഭരിക്കുന്നത്. ഫ്യൂഡല്‍ മനോഭാവം, ആണ്‍ പെണ്‍ വേര്‍തിരിവ്, വിദ്യഭ്യാസമില്ലാത്ത മാതാപിതാക്കള്‍ എന്നിവ അവരെ ലോകത്തിന് മുന്നില്‍ താഴ്‌ത്തിക്കെട്ടുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക