‘മിസൈലുകള്‍ക്കായി മാത്രമല്ല വിദ്യാഭ്യാസത്തിനായും പാകിസ്ഥാന്‍ പണം ചെലവഴിക്കണം’

വ്യാഴം, 17 ഡിസം‌ബര്‍ 2015 (11:57 IST)
പാകിസ്ഥാന്‍ നിലപാടുകളെ തള്ളിപ്പറഞ്ഞ് അമേരിക്ക രംഗത്ത്. തുടര്‍ച്ചയായി ആണവ മിസൈലുകള്‍ പരീക്ഷിക്കുന്ന പാകിസ്ഥാന്‍ ലോകത്തിന് ആശങ്ക പകരുകയാണ്. ഇന്ത്യയുമായുള്ളതു പോലെയുള്ള ആണവകരാറുകള്‍  പാകിസ്ഥാനുമായി നടത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കന്‍ ലോമേക്കേഴ്സ് വ്യക്തമാക്കി.

അതേസമയം, പാകിസ്ഥാന്റെ മിസൈല്‍ പരീക്ഷണങ്ങളെ പരിഹസിച്ച് അഫ്ഗാന്‍-പാക് പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഗോള്‍സണ്‍ രംഗത്തെത്തി. മിസൈലുകള്‍ പരീക്ഷിക്കുന്നതിനായി കോടികള്‍ ചെലവഴിക്കുന്ന പാകിസ്ഥാന്‍ അതിന്റെ ചെറിയ ഒരു അംശം വിദ്യാഭ്യാസത്തിനായി മുടക്കണം. ഇന്ത്യയുമായുള്ള 123 കരാറിനു സമാനമായ കാരാറുകള്‍ പാകിസ്ഥാനുമായി നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ചയുടെ വ്യത്യാസത്തില്‍ പാക്കിസ്ഥാന്‍ ദീര്‍ഘദൂര ബാലിസ്റിക് മിസൈലായ ഷഹീന്‍ മൂന്നും ഘ്രസ്വദൂര ബാലിസ്റിക് മിസൈലായ ഷകീന്‍ ഒന്ന്-എയും വിജയകരമായി പരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാക് നിലപാടുകളെ തള്ളി അമേരിക്ക രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക