ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി പിടിയില്‍

വെള്ളി, 2 മെയ് 2014 (13:42 IST)
ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി അഷ‌റഫ്‌ അലി പിടിയില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ പറങ്കിപ്പേട്ടില്‍ നിന്ന്‌ രാജസ്ഥാന്‍ എടിഎസാണ്‌ പിടികൂടിയത്‌. 
 
പിടിയിലായ അഷറഫ് അലിക്ക്‌ ചെന്നൈ ഇരട്ടസ്ഫോടനവുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്‌. അഷ‌റഫ്‌ അലിയെ ചോദ്യം ചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക്‌ മാറ്റി. 
 
അതേസമയം ഐഎസ്‌ഐ ബന്ധമുണ്ടെന്ന സംശയത്തില്‍ രണ്ടു ശ്രീലങ്കക്കാരെ ചെന്നൈയില്‍ ക്രൈം ബ്രാഞ്ച്‌ കസ്റ്റഡിയിലെടുത്തു
 

വെബ്ദുനിയ വായിക്കുക