ഗീതാ ഗോപിനാഥ് ഐഎംഎഫിൽ നിന്നും മടങ്ങുന്നു

ബുധന്‍, 20 ഒക്‌ടോബര്‍ 2021 (12:25 IST)
അന്താരാഷ്ട്ര നാണയനിധി ഗവേഷണവിഭാഗം മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ ഗീതാ ഗോപിനാഥ് ഒഴിയുന്നു. ജനുവരിയിൽ ഹാർവാഡ് സർവകലാശാലയിലെ ജോലിയിൽ അവർ തിരികെ പ്രവേശിക്കും.
 
ഹാർവാഡ് യൂണിവാഴ്സിറ്റി പ്രത്യേക പരിഗണനയോടെ നൽകിയ അവധിയിലാണ് ഗീതാ ഗോപിനാഥ് ഐ.എം.എഫിൽ സേവനമനുഷ്ഠിക്കുന്നത്. ഐഎംഎഫിൽ ചീഫ് ഇക്കണോമിസ്റ്റ് പദവി വഹിച്ച ആദ്യ വനിതയെന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച ഗീത കൊവിഡ് മഹാമാരി കാലത്ത് കൃത്യമായ വിലയിരുത്തലുകളോടെ മികച്ച സംഭാവനയാണ് നൽകിയതെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവിയ പറഞ്ഞു.
 
2018 ഒക്‌ടോബറിലാണ് ഗീത ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേറ്റത്. 2016 ജൂലൈ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയ‌ന്റെ സാമ്പത്തിക ഉപദേഷ്‌ടാവായും ഗീതാ ഗോപിനാഥ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍