ആപ്പിള്‍ ഡിവൈസുകള്‍ തുടയ്ക്കാന്‍ ഈ തുണ്ട് തുണി കൂടി വാങ്ങണം, വില 1,900 രൂപ!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (20:30 IST)
ആപ്പിള്‍ പുതിയതായി പുറത്തിറക്കിയതാണ് മാക്ബുക് പ്രോ. 14 ഇഞ്ചിന്റെ വില 1,94,900 രൂപയാണ്. 16 ഇഞ്ചിന് 2.39 ലക്ഷം രൂപയും വിലയുണ്ട്. സംഭവം ആരെങ്കിലും വാങ്ങുകയാണെങ്കില്‍ ഇത് ചീത്തയാകാതെ നോക്കുക എന്ന ആശങ്കയും പിന്നാലെ വരുന്നതാണ്. ആപ്പിള്‍ ഇതിനുവേണ്ടി ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. 
 
പോളിഷിങ് ക്ലോത്ത് എന്ന പേരില്‍ ഒരു തുണ്ട് തുണി ഇറക്കിയിരിക്കുകയാണ് കമ്പനി. ഇത് ഉപഭോക്താക്കള്‍ പ്രത്യേകം പണം കൊടുത്ത് വാങ്ങണം. 1,900 രൂപയാണ് വില. ഉപകരണം സുരക്ഷിതമായും നല്ലരീതിയിലും വൃത്തിയാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ നൂറു രൂപയ്ക്ക് കിട്ടുന്ന മൈക്രോഫൈബര്‍ തുണിയില്‍ നിന്ന് ഒരു വ്യത്യാസവും ഇതിനില്ലെന്നാണ് ആളുകള്‍ പറയുന്നത്.  എന്നാല്‍ ഒരു വ്യത്യാസം ഉണ്ട്. ആപ്പിളിന്റെ ലോഗോ ഈ തുണിയില്‍ ഉണ്ട്!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍