മരണ വീട്ടില്‍ വ്യാജ മദ്യം വിളമ്പി; 56 പേര്‍ മരണമടഞ്ഞു

Webdunia
തിങ്കള്‍, 12 ജനുവരി 2015 (18:52 IST)
വ്യാജമദ്യം കഴിച്ച് ശവസംസ്കാര ചടങ്ങിലെത്തിയ 56 പേര്‍ മരിച്ചു.മൊസാംബിക്കിലാണ് സംഭവം നടന്നത്. ശവസംസ്കാരത്തിന് വിളമ്പിയ പോംബെ കഴിച്ചവരാണ് മരിച്ചത്. ഇവിടെ ആഘോഷ ചടങ്ങുകള്‍ക്കും ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കും പരമ്പരാഗത മദ്യമായ പോംബെ വിളമ്പാറുണ്ട്.

ചോളത്തില്‍ നിന്നുംവാറ്റിയെടുക്കുന്ന ഈ മദ്യത്തില്‍  പിത്തരസം കലര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.വ്യാജമദ്യ ദുരന്തമുണ്ടായ സ്ഥലത്ത് മതിയായ ചികിത്സ സൌകര്യങ്ങളില്ലാത്തതാണ് മരണസംഖ്യ വര്‍ദ്ധിപ്പിച്ചത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.