കാലാവസ്ഥാ വ്യതിയാനം; മെക്‌സിക്കന്‍ തീരത്ത് ചത്തടിഞ്ഞത് 300ഓളം പച്ച കടലാമകള്‍

തുമ്പി ഏബ്രഹാം

തിങ്കള്‍, 13 ജനുവരി 2020 (14:17 IST)
മൂന്നോറോളം വരുന്ന പച്ച കടലാമകള്‍ ചത്ത് തീരത്തടിഞ്ഞു. ദക്ഷിണ മെക്‌സികോയിലെ കടല്‍തീരത്താണ് കടലാമകള്‍ ചത്ത് തീരത്തണഞ്ഞത്. കാലാവസ്ഥാ വ്യതിയാനം മൂലം കടലിലുണ്ടായ റെഡ് ടൈഡ് എന്ന ആല്‍ഗകള്‍ വ്യാപിച്ചതാണ് കടലാമകള്‍ ചത്തൊടുങ്ങുന്നതിന് കാരണമെന്ന് പഠനങ്ങള്‍.
 
ചെറു മത്സ്യങ്ങളെ കഴിക്കുന്ന സാല്‍പ് എന്നു പേരായ ആല്‍ഗകളാണ് കടലില്‍ വ്യാപിച്ചത്. ഇവ കടലാമകളുടെ ജീവന് ഭീഷണിയാണ്. ഇത് കാരണമാണ് രണ്ടു ആഴ്ചകള്‍ക്ക് മുമ്പായി വൊഹാകാ തീരത്തടിഞ്ഞതെന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ഫെഡറല്‍ അറ്റോര്‍ണി ഓഫീസര്‍ വ്യക്തമാക്കി.
 
292 കടലാമകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. 27 ആമകളെ രക്ഷിക്കുകയും അവയെ പരിചരിച്ച് കഴിഞ്ഞ ശേഷം പുറത്തേക്ക് തുറന്നു വിടുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍