നൈജീരിയയില്‍ ഒരു ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മനുഷ്യ മാംസം കണ്ടെത്തി. നൈജീരിയയിലെ ആനംബ്രയിലാണ് സംഭവം. റെയ്ഡിനിടയില്‍ ഹോട്ടലില്‍ നിന്ന് രക്തമൊലിക്കുന്ന മനുഷ്യതലകളും മുറിച്ചുതൂക്കിയ മാംസവും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ പത്ത് പേര്‍ പിടിയിലായി. ഹോട്ടലിന്റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികത തോന്നിയ പ്രദേശവാസികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പുരോഹിതന്‍ ബില്ലില്‍ ചാര്‍ജ് കൂടുതല്‍ കണ്ടത് ചോദ്യം ചെയ്തു. ഒരു കഷ്ണം മാംസത്തിനാണ് വിലയേറിയതെന്ന് റസ്റ്റോറന്റ് ജീവനക്കാരനില്‍ നിന്നാണ് മനസ്സിലാക്കിയത്.