എല്ലാം അറിഞ്ഞിട്ടും വിദ്യാഭ്യാസ വകുപ്പ് നിസ്സംഗത പാലിച്ചു; അധ്യാപികയെ ഗര്‍ഭിണിയാക്കിയ വിദ്യാര്‍ത്ഥിക്ക് 40 കോടി നഷ്ടപരിഹാരം

ചൊവ്വ, 23 ഓഗസ്റ്റ് 2016 (11:09 IST)
31 കാരിയായ അധ്യാപികയെ ഗര്‍ഭിണിയാക്കിയ 17കാരന്‍ വിദ്യാര്‍ത്ഥിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. 45 ലക്ഷം പൗണ്ട്(40 കോടി) നല്‍കാണാണ് അമേരിക്കന്‍ കോടതി വിധിച്ചിരിക്കുന്നത്. ജോണ്‍ ബിബി ഡോ എന്ന വിദ്യാര്‍ത്ഥിയുമായി ലോറ വൈറ്റ് ഹസ്റ്റ് എന്ന അധ്യാപിക ഒരു വര്‍ഷത്തില്‍ അധികമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. 
 
16 വയസ്സു മുതല്‍ കുട്ടിയെ അധ്യാപിക ലൈംഗികമായി ഉപയോഗിച്ചിരുന്നു. തനിക്ക് ഒരിക്കലും ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്നായിരുന്നു അധ്യാപിക കരുതിയിരുന്നത്. എന്നാല്‍ ജോണിനെ കൂടാതെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികളുമായി ബന്ധമുണ്ടായിരുന്ന ലോറ ഗര്‍ഭം ധരിച്ചു. തുടര്‍ന്ന് ജോണിന്റെ അമ്മ നല്‍കിയ പരാതിയിലാണ് ലോറ അറസ്റ്റിലായത്. തന്നെ അധ്യാപിക ചൂഷണം ചെയ്യുന്നത് വിദ്യാഭ്യാസ അധികൃതര്‍ക്കും അധ്യാപകര്‍ക്കും അറിയാമായിരുന്നു എന്നാണു ജോണിന്റെ വാദം. എല്ലാം അറിഞ്ഞിട്ടും അവര്‍ നിസ്സംഗത പാലിച്ചു. അതിനാലാണ് വിദ്യാഭ്യാസ വകുപ്പ് ജോണിന് ഇത്രയധികം രൂപ നഷ്ടം പരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്. 
 
ഗര്‍ഭിണിയായ അധ്യാപിക കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിന് രണ്ട് മാസമായപ്പോള്‍ ലോറ കുറ്റക്കാരിയാണെന്ന് കണ്ട് ജയിലിലടച്ചിരുന്നു. ഒരു വര്‍ഷത്തെ ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി ലോറ പുറത്തിറങ്ങിയിട്ടുണ്ട്. കുഞ്ഞിന് ഇപ്പോള്‍ മൂന്ന് മാസം പ്രായമുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പം മാറി മാറിയാണ് കുഞ്ഞ് വളരുന്നത്. 

വെബ്ദുനിയ വായിക്കുക