ഘട്ടത്തിലെ അവസാന ഹോക്കി മത്സരത്തിൽ കാനഡയോട് ഇന്ത്യയ്ക്ക് സമനിലയിൽ ഒതുങ്ങേണ്ടി വന്നു. 2 - 2 എന്നാണ് സ്കോർ നില. കാനഡയുടെ തുറുപ്പ് ചീട്ടായ സ്കോട്ട് ടപ്പർ ഇരട്ടഗോൾ നേടി. ഇന്ത്യയ്ക്കായി രണ്ടാം പകുതിയിലാണ് ആകാശ് ദീപും രമണ്‍ദീപും ഗോൾ മഴ പെയ്യിച്ചത്. ആദ്യ പകുതിയിൽ കാനഡ പ്രതിരോധിക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ച് വരാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും സമനിലയിൽ ഒതുങ്ങേണ്ടി വരികയായിരുന്നു.
വ്യാഴാഴ്ച നടന്ന അര്‍ജന്‍റീന-ജര്‍മനി മത്സരം സമനിലയിലായതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ പ്രവേശം നേരത്തേ ഉറപ്പിച്ചിരുന്നു. 1980നുശേഷം ആദ്യമായാണ് ഇന്ത്യന്‍ ഹോക്കി ടീം ക്വാര്‍ട്ടര്‍ കാണുന്നത്.
ആദ്യ പകുതി മുതല്‍ കനേഡിയന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ട ഇന്ത്യ കിട്ടിയ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ അരഡസന്‍ ഗോളിനെങ്കിലും ജയിച്ചുകയറിയേനെ.