തിങ്കളാഴ്ച ഫിലാഡെല്‍ഫിയയില്‍ നടക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനു മുന്നോടിയായാണു വിര്‍ജീനിയ സെനറ്റര്‍ ടിം കെയ്നിന്റെ സ്ഥാനാര്‍ഥിത്വം ഹില്ലരി ക്ലിന്റണ് പ്രഖ്യാപിച്ചത്. ആദ്യ പൊതു പരിപാടിയില്‍ തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ കെയ്ന്‍ വിമര്‍ശിച്ചു.