സോഫ്റ്റ് വെയര്‍ വില്ലനായി; ബ്രിട്ടനില്‍ നാല്‍പതിലേറെ ഫ്ലൈറ്റുകള്‍ റദ്ദാക്കി

ഞായര്‍, 14 ഡിസം‌ബര്‍ 2014 (10:55 IST)
ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ഹീത്രോ വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) ടവറിലെ കംപ്യൂട്ടര്‍ രണ്ടാം ദിവസവും പണി മുടക്കിയത് മൂലം നാല്‍പതിലേറെ ഫ്ലൈറ്റുകളാണ് ശനിയാഴ്ച് റദ്ദാക്കി. ഇതുമൂലം ആയിരക്കണക്കിനു യാത്രക്കാര്‍ വലഞ്ഞു.

പ്രതിവര്‍ഷം 6.7 കോടിയിലധികം പേര്‍ വന്നു പോകുന്ന ഹീത്രോ വിമാനത്താവളത്തിലെ എടിസിയിലെ കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ 1960കളിലേതാണ്. അതിനുശേഷം വിമാനങ്ങളുടെ എണ്ണവും സര്‍വീസുകളും കൂടിയിട്ടും ഈ സോഫ്റ്റ് വെയര്‍ മാറ്റാന്‍ അധികൃതര്‍ തയാറായില്ല. ഇതാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഫ്ലൈറ്റുകള്‍ റദ്ദാക്കാന്‍ കാരണമായത്. ഹാംഷെറിലെ സ്വാന്‍വിക്ക് കണ്‍ട്രോള്‍ സെന്ററിലെ കംപ്യൂട്ടറില്‍ ഫ്ലൈറ്റ് ഡേറ്റ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് ശനിയാഴ്ച് പണിമുടക്കിയത്.

അമേരിക്കന്‍ വ്യോമപാതയ്ക്കുവേണ്ടി 1960ല്‍ തയാറാക്കിയ കംപ്യൂട്ടര്‍ സംവിധാനമാണ് ഇത്. ഒരു പതിറ്റാണ്ടു മുമ്പെങ്കിലും മാറ്റേണ്ട ഈ സോഫ്റ്റ്വെയര്‍ രണ്ടു വര്‍ഷംകൂടി ഉപയോഗിക്കാനാണ് തീരുമാനം. ഈ തീരുമാനമാണ് ഫ്ലൈറ്റുകള്‍ റദ്ദാക്കാന്‍ കാരണമായി തീരുന്നത്. സ്റ്റാന്‍സ്റ്റെഡ്, എഡിന്‍ബറോ, ബര്‍മിങ്ങാം, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ തുടങ്ങിയ വിമാനത്താവളങ്ങളിലെയും സര്‍വീസുകള്‍ മുടങ്ങി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക