‘എന്റെ മുടിയില്‍ വെയിലും കാറ്റുമേല്‍ക്കണം’ ഇറാനിയന്‍ വനിതകള്‍ ഹിറ്റാകുന്നു

ബുധന്‍, 14 മെയ് 2014 (09:51 IST)
തലമറയ്‌ക്കുന്ന ഹിജാബ്‌ ധരിക്കാതെ സ്‌ത്രീകള്‍ പൊതു വേദിയില്‍ വരുന്നത്‌ നിരോധിച്ചിരിക്കുന്ന ഇറാനിലെ മതഭരണകൂടത്തിന്റെ നിയന്ത്രണത്തിനെതിരെ ഹിജാബ്‌ ധരിക്കാതെ ഫേസ്‌ബുക്കില്‍ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടുള്ള ഇറാനിയന്‍ വനിതകളുടെ പ്രതിഷേധം ഫേസ്ബുക്കില്‍ വന്‍ തരംഗമാകുന്നു.
 
'മൈ സ്‌റ്റെല്‍ത്തി ഫ്രീഡം' എന്നു പേരിട്ടിരിക്കുന്ന ഫേസ്‌ബുക്ക്‌ പേജില്‍ ഇതിനക 150-ല്‍ ഏറെ ഫോട്ടോകള്‍ പോസ്‌റ്റ് ചെയുകഴിഞ്ഞു.  'എന്റെ മുടിയില്‍ വെയിലും കാറ്റുമേല്ക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്‌. അതു വലിയ തെറ്റാണോ?' എന്നിങ്ങനെയുള്ള ചില കുറിപ്പുകളും ഇതിനൊപ്പമുണ്ട്‌.
 
ഒറ്റയ്‌ക്കും കൂട്ടുകാര്‍ക്കൊപ്പവും പങ്കാളികള്‍ക്കൊപ്പവും ഉള്ള ഫോട്ടോകളാണ്‌ മിക്കതും.മേയ്‌ മൂന്നിനു തുടങ്ങിയ പേജ്‌ ഇതിനകം 144,000 പേര്‍ ലൈക്ക്‌ ചെയ്‌തുകഴിഞ്ഞു. ബ്രിട്ടനില്‍ താമസിക്കുന്ന ഇറാനിയന്‍ രാഷ്‌ട്രീയ പത്രപ്രവര്‍ത്തകയായ മസീഹ്‌ അലിനെജാദ്‌ ആണ്‌ ഫേസ്‌ ബുക്ക്‌ പേജ്‌ തയാറാക്കിയത്‌.

വെബ്ദുനിയ വായിക്കുക